Skip to main content

ഓണം വിപണി; പരിശോധന ശക്തമാക്കി

ഓണം വിപണിയില്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഗ്യാസ് ഔട്ട്‌ലെറ്റ്, പെട്രോള്‍ ബങ്ക്, സൂപ്പര്‍മാര്‍ക്കറ്റ്, പലവ്യഞ്ജനങ്ങള്‍ വില്‍പ്പന നടത്തുന്ന കടകള്‍, പഴം, പച്ചക്കറി, മത്സ്യം, ഇറച്ചി തുടങ്ങിയ വില്‍പ്പന കേന്ദ്രങ്ങളില്‍ പരിശോധന നടത്തി ക്രമക്കേടുകള്‍ കണ്ടെത്തി. പച്ചക്കറി കടകളില്‍ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും. വരും ദിവസങ്ങളിലും പരിശോധന തുടരും.
(പി.ആര്‍.കെ നമ്പര്‍ 2341/2020)

 

date