കോവിഡിനെതിരായ പോരാട്ടത്തില്‍ ഭാഗമായി ഐ ഐ എം എസ് എ എം
ജില്ലയില്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ അവശ്യവസ്തുക്കളടങ്ങുന്ന 700 ഓളം കിറ്റുകള്‍ വിതരണം ചെയ്ത് ഐ എം എസ് എ എം(ഇന്റര്‍ ഗവണ്മെന്റല് ഇന്സ്റ്റിറ്റിയൂഷന് ഫോര്‍ ദ യൂസ് ഓഫ് മൈക്രോ ആല്‍ഗ സ്പിരുലീന എഗൈന്‍സ്റ്റ് മാല്‍ന്യൂട്രിഷന്‍).
കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഐ എം എസ് എ എം ന്റെ ഇന്ത്യയിലെ യൂത്ത് വിംഗ് അംബാസഡര്‍ ആസിഫ് അയ്യൂബ് വിതരണ വസ്തുക്കളുടെ സാമ്പിള്‍ കിറ്റ് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന് കൈമാറി. എന്‍ ജി ഒ ആയ കൈറ്റ്സ് ഫൗണ്ടേഷന്, സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആഡോര്ണ് കോണ്‍ക്രീറ്റ് ഇന്നൊവേഷന്‍സ് എല്‍ എല്‍ പി എന്നിവരും ഐ എം എസ് എ എം എ ജി ഒ യ്ക്കൊപ്പം ഉദ്യമത്തില്‍ പങ്കാളികളായി.
ആഗോള തലത്തില്‍ കുട്ടികളിലെ പോഷകാഹാരക്കുറവും രോഗപ്രതിരോധ ശേഷിയും വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന അന്താരാഷ്ട്ര ഏജന്‍സിയാണ് ഐ എം എസ് എ എം. കൂടാതെ ഐക്യരാഷ്ട്ര സഭയുടെ എക്കണോമിക്സ് ആന്റ് സോഷ്യല്‍ കൗണ്‍സിലിന്റെ രാജ്യാന്തര നിരീക്ഷകരും ലോകാരോഗ്യ സംഘടനയുടെ സെക്രട്ടേറിയേറ്റ് പങ്കാളിയുമാണ്.
നിലവിലെ പ്രവര്‍ത്തനങ്ങളോടൊപ്പം പോഷകാഹാരക്കുറവ് പരിഹരിക്കുന്ന 'സിരുലീന' 10 ലക്ഷം കുട്ടികള്‍ക്ക് ആഗോള തലത്തില്‍ സൗജന്യമായി നല്‍കാനും ഐ എം എസ് എ എം തീരുമാനിച്ചിട്ടുണ്ട്.
(പി.ആര്.കെ നമ്പര്‍ 2343/2020)
- Log in to post comments