Skip to main content

പാലിയേറ്റിവ് പരിചരണത്തിന് കൂടുതൽ കരുത്തേകി പനങ്ങാട് പഞ്ചായത്ത് 

 

രണ്ടാമത്തെ പാലിയേറ്റിവ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

 

കിടപ്പു രോഗികൾക്ക് ആശ്വാസമേകി പനങ്ങാട് പഞ്ചായത്തിൽ രണ്ടാമത്തെ പാലിയേറ്റിവ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു.

40 കാൻസർ രോഗികളും സ്ട്രോക് വന്നു തളർന്ന 43 പേരും ഡയാലിസിസിന് വിധേയരായ 10 പേരും ഉൾപ്പെടെ 270 രോഗികൾക്കാണ്  പനങ്ങാട് പഞ്ചായത്ത് പരിചരണം നൽകുന്നത്. 

 

 20 വാർഡുകളുള്ള പഞ്ചായത്തിൽ ഒരു യൂണിറ്റ് മതിയാവാതെ വന്നതിനാലാണ് വയലിട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കീഴിൽ തലയാട് ആസ്ഥാനമായി പുതിയ യൂണിറ്റ് ആരംഭിച്ചത്. രോഗിയുടെ വൈകാരിക, സാമൂഹിക പ്രശ്നങ്ങള്‍ക്കു കൂടി പരിഹാരമാകുന്ന സമഗ്ര ശുശ്രൂഷയാണു പാലിയേറ്റീവ് കെയര്‍.  ഈ മേഖലയിൽ മികച്ച പ്രവർത്തനങ്ങളാണ് പഞ്ചായത്ത് കാഴ്ച വെക്കുന്നത്. 

 

പനങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഉസ്മാൻ യൂണിറ്റിന്റെ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത്  അംഗം ടി.കെ.ബിജു അധ്യക്ഷത വഹിച്ചു. പി.ആർ.സുരേഷ്, വി.കെ.സി.ഉമ്മർ മൗലവി, എം.പി.അജീന്ദ്രൻ, ടി. കെ. മുഹമ്മദലി, പി.പി.തോമസ്, സജിൽകുമാർ, തുടങ്ങിയവർ പങ്കെടുത്തു.

 

                     

date