Skip to main content

അപ്പാരല്‍ പാര്‍ക്ക് ഉദ്ഘാടനം സെപ്തംബര്‍ ഏഴിന്

ഫിഷറീസ് വകുപ്പ് സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വിമെന്‍(സാഫ്) വഴി മത്സ്യത്തൊഴിലാളി വനിതകളുടെ സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവുമായ ഉന്നമനത്തിന് വേണ്ടി ആവിഷ്‌കരിച്ച അഷ്ടമുടി പദ്ധതിയുടെ രണ്ടാംഘട്ടമായ അപ്പാരല്‍ പാര്‍ക്കിന്റെ ഉദ്ഘാടനം സെപ്തംബര്‍ ഏഴിന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും.
രാവിലെ 10 ന് കുണ്ടറ കാഞ്ഞിരകോട് അപ്പാരല്‍ പാര്‍ക്ക് കെട്ടിടത്തില്‍ നടക്കുന്ന ചടങ്ങില്‍ കുണ്ടറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബാബുരാജന്‍ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ ജൂലിയറ്റ് നെല്‍സണ്‍, കയര്‍ഫെഡ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ എസ് എല്‍ സജികുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ സിമ്മി, കാഞ്ഞിരകോട് വാര്‍ഡ് മെമ്പര്‍ ജി ജയലക്ഷ്മി, സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ പി ഐ ഷെയ്ക്ക് പരീത്, ഫിഷറീസ് ഡയറക്ടര്‍ എം ജി രാജമാണിക്യം, സാഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ എസ് ശ്രീലു, ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ റീന സൂസന്‍ ചാക്കോ, കേരളപുരം ഇന്‍ഡ്യന്‍ ബാങ്ക് മാനേജര്‍ കെ രാജീഷ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുഹൈര്‍, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ നൗഷര്‍ഖാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍ 2364/2020)

 

date