Skip to main content

പ്രതിഭാ പിന്തുണ പദ്ധതിയിലേക്ക് അപേക്ഷിക്കാം

 

 

വിവിധ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ച പട്ടികജാതിക്കാരായ പ്രതിഭാധനര്‍ക്ക് സാമൂഹ്യ പിന്തുണയും അംഗീകരവും ലഭ്യമാക്കുന്നതിനും പ്രവര്‍ത്തന മേഖല മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക സഹായം നല്‍കും. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായവര്‍ക്ക് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പ്രതിഭാ പിന്തുണ പദ്ധതി വഴിയാണ് സഹായം.
പ്രവര്‍ത്തന മേഖല മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ വിവരങ്ങള്‍ അടങ്ങിയ പ്രൊജക്ട്, ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്(വരുമാന പരിധി മൂന്ന് ലക്ഷം രൂപയില്‍ താഴെ), പ്രതിഭ തെളിയിക്കുന്നതിനുള്ള രേഖകള്‍, ആധാര്‍, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ സെപ്തംബര്‍ 18 നകം സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പരിധിയിലുള്ളവരെ പരിഗണിക്കില്ല. വിശദ വിവരങ്ങള്‍ 0474-2794996 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2376/2020)

 

date