തങ്കലത തങ്കപ്പന് ഇന്ന്(സെപ്തംബര്‍ 5) അവാര്‍ഡ് നല്‍കും
ദേശീയ അധ്യാപക അവാര്‍ഡ് ജേതാവായ ജി എല്‍ വി എല്‍ പി എസ് ചവറ സൗത്ത്, തെക്കുംഭാഗം സ്കൂളിലെ പ്രഥമാധ്യാപിക തങ്കലത തങ്കപ്പന് ഇന്ന്(സെപ്തംബര്‍ 5) അവാര്‍ഡ് നല്‍കും. കോവിഡ് പശ്ചാതലത്തില്‍ രാവിലെ 10 ന് ദേശീയ അധ്യാപക ദിനവുമായി ബന്ധപ്പെട്ട് നടത്തുന്ന വെബിനാറില്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടര്‍ ബി അബ്ദുള്‍ നാസറാണ് തങ്കലത തങ്കപ്പന് അവാര്‍ഡ് നല്‍കുക. കലക്ട്രേറ്റിലെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ ഹാളിലാണ് ചടങ്ങ്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 47 അധ്യാപകര്‍ക്കാണ് ഈ വര്‍ഷം അവാര്‍ഡുകള്‍ ലഭിക്കുക. ദേശീയ അധ്യാപക ദിനവുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് രാജ്യത്തെ മികച്ച അധ്യാപര്‍ക്കായി അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയില്‍ നിന്ന് തങ്കലത തങ്കപ്പന് മാത്രമാണ് അവാര്‍ഡിന് അര്‍ഹത നേടിയത്. ആലപ്പുഴ നവോദയ വിദ്യാലയത്തിലെ അധ്യാപകന് വി എസ് സജികുമാറും അവാര്‍ഡിന് അര്‍ഹത നേടി.
(പി.ആര്.കെ നമ്പര്‍ 2377/2020)
- Log in to post comments