Post Category
മഴക്കെടുതി: നാശനഷ്ടം നാല് ലക്ഷം
മഴക്കെടുതിയില്‍ ജില്ലയില്‍ ഏഴ് വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നതുള്‍പ്പടെ നാല് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. കൊല്ലം താലൂക്കിലാണ് മഴ കൂടുതല്‍ നാശം വിതച്ചത്.
കൊല്ലം വെസ്റ്റ് വില്ലേജില്‍ ഒരു വീട് പൂര്‍ണ്ണമായി തകര്‍ന്ന് രണ്ടര ലക്ഷം ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കരുനാഗപ്പള്ളിയില്‍ ആറു വീടുകള്‍ ഭാഗികമായി തകര്‍ന്നപ്പോള്‍ 1.35 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കി. പുനലൂരില്‍ ഒരു വീട് ഭാഗികമായി തകര്‍ന്നതില്‍ 15,000 രൂപയുടെ നഷ്ടമാണുണ്ടായത്.
(പി.ആര്‍.കെ നമ്പര്‍ 2371/2020)
date
- Log in to post comments