Skip to main content

സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) ഫേസ് രണ്ട് ഒഡിഎഫ് പ്ലസ് വില്ലേജ് തല സര്‍വേയ്ക്ക് തുടക്കമായി

 

ചിത്രം : സ്വച്ച് ഭാരത് മിഷൻ ലോഞ്ചിങ് ജില്ലാ കളക്ടർ ശ്രീ സ് സുഹാസ് നിർവഹിക്കുന്നു. ശുചിത്വ മിഷൻ കോർഡിനേറ്റർ ശ്രീ പി.എഛ് ഷൈൻ സമീപം  

സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) ഫേസ് രണ്ട് ഒഡിഎഫ് പ്ലസ് വില്ലേജ് തല സര്‍വേയ്ക്ക് തുടക്കമായി. സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) ഫേസ് രണ്ട് (2020-21 - 2024-25) പദ്ധതിയുടെ പ്രധാന ലക്ഷ്യം ഒഡിഎഫ് (വെളിയിട വിസര്‍ജന വിമുക്തി) കൈവരിച്ച എല്ലാ ഗ്രാമ പ്രദേശങ്ങളും ഒഡിഎഫ് പ്ലസ് പദവി കൈവരിക്കുക എന്നതാണ്. ഒഡിഎഫ് പ്ലസ് പദവി ലഭിക്കുന്നതിനായി ബന്ധപ്പെട്ട വില്ലേജ് ഒഡിഫ് സ്ഥിരത നിലനിര്‍ത്തേണ്ടതും ഖര-ദ്രവ മാലിന്യ സംസ്‌കരണം പൂര്‍ണമായും ഉറപ്പാക്കേണ്ടതുമാണ്. ഇതിന്റെ ഭാഗമായി വില്ലേജ് തലത്തില്‍ മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രേഖപ്പെടുത്തുന്ന മൊബൈല്‍ ആപ്ലിക്കേഷന്റെ പ്രകാശനം നിര്‍വഹിച്ചു. ശുചിത്വമിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരെ ഉപയോഗിച്ച് സെപ്റ്റംബര്‍, ഒക്‌ടോബര്‍ മാസത്തോടുകൂടി മൊബൈല്‍ ആപ്ലിക്കേഷന്‍ സര്‍വേ വില്ലേജ് തലത്തില്‍ പൂര്‍ത്തീകരിക്കും.

ഒഡിഎഫ് പ്ലസ് നേടുന്നതിനുള്ള മാനദണ്ഡങ്ങള്‍

ഓപ്പണ്‍ ഡെഫിക്കേഷന്‍ ഫ്രീ (ഒഡിഎഫ്) സുസ്ഥിരത : വില്ലേജിലെ എല്ലാ വീടുകള്‍, പ്രൈമറി സ്‌കൂളുകള്‍, പഞ്ചായത്ത് ഓഫീസ്, അംഗനവാടികള്‍ എന്നിവിടങ്ങളില്‍ ശൗചാലയ സംവിധാനം ഉണ്ടായിരിക്കണം.

ഖരമാലിന്യ സംസ്‌കരണം: ഖരമാലിന്യ സംസ്‌കരണം ബന്ധപ്പെട്ട വില്ലേജിലെ കുറഞ്ഞത് 80 ശതമാനം വീടുകളിലും ശാസ്ത്രീയമായി നടക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. കൂടാതെ എല്ലാ പൊതു സ്ഥലങ്ങളിലും (പ്രൈമറി സ്‌കൂളുകള്‍, പഞ്ചായത്ത് ഓഫീസ്, അംഗനവാടികള്‍) ഖരമാലിന്യ സംസ്‌കരണം പൂര്‍ണമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കണം.

ദ്രവമാലിന്യ സംസ്‌കരണം : ദ്രവമാലിന്യ സംസ്‌കരണം ബന്ധപ്പെട്ട വില്ലേജിലെ കുറഞ്ഞത് 80 ശതമാനം വീടുകളിലും ശാസ്ത്രീയമായി നടക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. കൂടാതെ എല്ലാ പൊതു സ്ഥലങ്ങളിലും (പ്രൈമറി സ്‌കൂളുകള്‍, പഞ്ചായത്ത് ഓഫീസ്, അംഗനവാടികള്‍) ദ്രവമാലിന്യ സംസ്‌കരണം പൂര്‍ണമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കണം.

പ്രത്യക്ഷ ശുചിത്വം : വില്ലേജിലെ 80 ശതമാനം വീടുകളില്‍ / പൊതുസ്ഥലങ്ങളില്‍ ചപ്പുചവറുകള്‍, കെട്ടിക്കിടക്കുന്ന വെള്ളം, പ്ലാസ്റ്റിക് കൂനകള്‍ ഇല്ലെങ്കില്‍ ബന്ധപ്പെട്ട വില്ലേജിനെ ഈ ഗണത്തില്‍പ്പെടുത്താം.

ഒഡിഎഫ് പ്ലസ് വിവര വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍: ഒഡിഎഫ് ആയി മാറിയ വില്ലേജുകള്‍ ഒഡിഎഫ് സുസ്ഥിരത നിലനിര്‍ത്തുന്നതിനും ഒഡിഎഫ് പ്ലസ് ആയി മാറുന്നതിനും ഒരു വില്ലേജില്‍ കുറഞ്ഞത് അഞ്ച് ഒഡിഎഫ് വിവര വിജ്ഞാന വ്യാപന സന്ദേശങ്ങള്‍ ബോര്‍ഡുകളില്‍ (ഒഡിഎഫ് സുസ്ഥിരത, ഖര-ദ്രവ മാലിന്യ സംസ്‌കരണം സംബന്ധിച്ച്) പൊതുസ്ഥലങ്ങളില്‍ സ്ഥാപിക്കണം

date