Skip to main content

ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത്: ലഭിച്ച പരാതികളെല്ലാം തീര്‍പ്പാക്കി

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ  അധ്യക്ഷതയില്‍ നടന്ന പരാതി പരിഹാര അദാലത്തില്‍ 95 പരാതികള്‍ തീര്‍പ്പാക്കി. വീഡിയോ കോണ്‍ഫറന്‍സ് വഴി  നടന്ന അദാലത്തില്‍ 95 പരാതികളാണ്  പരിഗണിച്ചത്.  
റേഷന്‍ കാര്‍ഡ്,  ഭൂമി ഇടപാട് എന്നിവ സംബന്ധിച്ച പരാതികള്‍ ആയിരുന്നു ഏറെയും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍,  ദേശസാല്‍കൃത-സഹകരണ ബാങ്കുകള്‍, എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച്, തൊഴില്‍ വകുപ്പ്, പൊലീസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളും അദാലത്തില്‍ പരിഗണിച്ചു.
35 പരാതികള്‍ അദാലത്ത് സമയം തന്നെ തീര്‍പ്പാക്കി. 60 പരാതികളില്‍ തീര്‍പ്പുകല്‍പ്പിക്കുയും തുടര്‍നടപടികള്‍ ഒരാഴ്ചയ്ക്കുള്ളില്‍ നടപ്പില്‍ വരുത്തി നടപടിക്രമങ്ങള്‍ അപേക്ഷകരെ അറിയിക്കണമെന്നും കലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്  നിര്‍ദേശവും നല്‍കി.  
എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, വിവിധ വകുപ്പ് തല  ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2373/2020)
 

date