Skip to main content

14 വ്യവസായ യൂണിറ്റുകള്‍ക്ക്  അനുമതി

ജില്ലയില്‍ 14 പുതിയ വ്യവസായ യൂണിറ്റുകള്‍ക്ക് ഏകജാലക ക്ലിയറന്‍സ് ബോര്‍ഡിന്റെ പ്രവര്‍ത്തനാനുമതി. ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലാണ് പരാതികള്‍ തീര്‍പ്പാക്കി അനുമതി നല്‍കിയത്. ആകെ 37 യൂണിറ്റുകളുടെ പരാതികളാണ് ബോര്‍ഡ്  പരിശോധിച്ചത്. ഭക്ഷ്യോല്‍പ്പാദന മേഖലയുമായി ബന്ധപ്പെട്ട സംരംഭങ്ങളാണ് ഇതിലേറെയും.
ബാക്കിയുള്ള പരാതികള്‍  തുടര്‍നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി
വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് വ്യക്തികള്‍ നല്‍കുന്ന പരാതികളിലെ നിയമപരമായ തടസങ്ങള്‍ കാലതാമസം കൂടാതെ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡിനെ അറിയിക്കണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഹെലന്‍ ജെറോം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി.
വീഡിയോ കോണ്‍ഫറന്‍സില്‍  ജില്ലാ ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ എം വി ശാരി,  പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനുന്‍  വാഹിദ്,  ഗ്രാമ പഞ്ചായത്ത്,  നഗരസഭ സെക്രട്ടറിമാര്‍, പൊല്യൂഷന്‍ കണ്ട്രോള്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സിമി, കൊല്ലം നഗരസഭാ   സെക്രട്ടറി   ഹരികുമാര്‍   തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2375/2020)

 

date