Skip to main content

ബി ആര്‍ സി ട്രെയിനര്‍; ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷിക്കാം

സമഗ്ര ശിക്ഷാ കേരള ജില്ലയിലെ ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളില്‍ ബി ആര്‍ സി ട്രെയിനര്‍മാരെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കും. ഇതിനായി അഭിമുഖം കോവിഡ് മാനദണ്ഡ പ്രകാരം സെപ്തംബര്‍ 18 ന് രാവിലെ 10 മുതല്‍ എസ് എസ് കെ യുടെ ജില്ലാ പ്രോജക്ട് ഓഫീസില്‍ നടക്കും. അധ്യാപകര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുവാന്‍ മാതൃവകുപ്പില്‍ നിന്നുള്ള എന്‍ ഒ സി യും അനുബന്ധ രേഖകളും സഹിതം എത്തണം. ഫോണ്‍: 0474-2794098.
(പി.ആര്‍.കെ നമ്പര്‍ 2376/2020)

 

date