Skip to main content

സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന്(സെപ്തംബര്‍ 9)

പൊതുവിദ്യാഭ്യാസ സംരക്ഷ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഒരു വിദ്യാലയം വീതം മികവിന്റെ കേന്ദ്രമാക്കി ഭൗതിക സൗകര്യ വികസനം നടത്തുന്ന പദ്ധതി ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കിയ ജില്ലയിലെ നാലു വിദ്യാലയങ്ങളിലെ സ്‌കൂള്‍ കെട്ടിടങ്ങള്‍ ഇന്ന്(സെപ്തംബര്‍ 9) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 100 ദിവസത്തെ കര്‍മ്മ പദ്ധതിയുടെ ഭാഗമായി നടക്കുന്ന പരിപാടി രാവിലെ 11 ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉദ്ഘാടനം. വിദ്യഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷനാകും.
ധനകാര്യ വകുപ്പ് മന്ത്രി ഡോ ടി എം തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ, തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍, ദേവസം-സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളാകും.
കൊല്ലം നിയോജക മണ്ഡലത്തിലെ അഞ്ചാലുംമൂട് സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ കൊട്ടാരക്കര സര്‍ക്കാര്‍ എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസ്, കുന്നത്തൂര്‍ നിയോജക മണ്ഡലത്തിലെ ശൂരനാട് സര്‍ക്കാര്‍ എച്ച് എസ് എസ്, കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ കരുനാഗപ്പള്ളി സര്‍ക്കാര്‍ എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസ് എന്നീ വിദ്യാലയങ്ങളിലെ പുതിയ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നത്.
ശൂരനാട് സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ എം പി മാരായ കൊടിക്കുന്നില്‍ സുരേഷ്, അഡ്വ കെ സോമപ്രസാദ്, കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്തംഗം എം.ശിവശങ്കരപ്പിള്ള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരുണാമണി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിതാ പ്രസാദ് തുടങ്ങിയവര്‍ പങ്കെടുക്കും.
കരുനാഗപ്പള്ളി സര്‍ക്കാര്‍ എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസില്‍ നടക്കുന്ന പരിപാടിയില്‍ ആര്‍ രാമചന്ദ്രന്‍ എം എല്‍ എ,  കൈറ്റ് സി ഇ ഒ അന്‍വര്‍ സാദത്ത്, കരുനാഗപ്പള്ളി ചെയര്‍പേഴ്‌സണ്‍ സീനത്ത് ബഷീര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
അഞ്ചാലുംമൂട് സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയുടെ നിര്‍മാണോദ്ഘാടനം എം മുകേഷ് എം എല്‍ എ നിര്‍വഹിക്കും. എം പി മാരായ എന്‍ കെ പ്രേമചന്ദ്രന്‍, കെ സോമപ്രസാദ് എന്നിവര്‍ മുഖ്യാതിഥികളാകും മേയര്‍ ഹണി ബഞ്ചമിന്‍, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, ഡെപ്യൂട്ടി മേയര്‍ എസ് ഗീതാകുമാരി, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കൊട്ടാരക്കര സര്‍ക്കാര്‍ എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസില്‍ നട ക്കുന്ന പരിപാടിയില്‍ കൊടിക്കുന്നില്‍ സുരേഷ് എം പി, മുന്നാക്ക കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള, കൊട്ടാരക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ ബി ശ്യാമളയമ്മ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍ 2379/2020)

 

date