Post Category
ഫോട്ടോ ജേര്‍ണലിസം കോഴ്സിന് അപേക്ഷിക്കാം
കേരള മീഡിയ അക്കാദമിയുടെ കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്സിന്റെ അപേക്ഷാ തീയതി സെപ്തംബര്‍ 19 വരെ നീട്ടി. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ www.keralamediaacademy.org വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് സമര്‍പ്പിക്കാം. വിലാസം - സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-30/കേരള മീഡിയ അക്കാദമി സബ് സെന്റര്‍, ശാസ്തമംഗലം, ഐ സി ഐ സി ഐ ബാങ്കിനു എതിര്‍വശം, തിരുവനന്തപുരം-10. അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വയ്ക്കണം. അവസാന തീയതി സെപ്തംബര്‍ 19. ഫോണ്‍: 0484-2422275, 2422068, 0471-2726275.
(പി.ആര്‍.കെ നമ്പര്‍ 2389/2020)
date
- Log in to post comments