Post Category
ഗൃഹചികിത്സയിലുള്ളവര്ക്ക് ആന്റിജന്‍ ടെസ്റ്റ് ഡ്രൈവ്
ശാസ്താംകോട്ട താലൂക്ക് പരിധിയില്‍ ഗൃഹചികിത്സയില്‍ കഴിയുന്നവര്‍ക്കായി ആന്റിജന്‍ ടെസ്റ്റ് ഡ്രൈവ് നടത്തുന്നു. കോവിഡ് 19 സ്ഥിരീകരിച്ചവരും രോഗലക്ഷണങ്ങള്‍ പ്രകടമല്ലാതെ സ്വന്തം വീടുകളില്‍ സുരക്ഷിത ഗൃഹചികിത്സയില്‍ തുടരുന്നവരുമായ രോഗികള്‍ക്ക് പത്തു ദിവസത്തിനുശേഷം
ആന്റിജന്‍ ടെസ്റ്റ് നടത്തുന്നതിന് ശാസ്താംകോട്ട സെന്റ് മേരിസ് കോവിഡ് പ്രഥമ ചികിത്സാ കേന്ദ്രത്തില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. എല്ലാദിവസവും രാവിലെ 10 മുതല്‍ 12 മണി വരെയാണ് സമയം. പ്രദേശവാസികളായ രോഗികള്‍ മാസ്ക്, ഗ്ലൗസ് തുടങ്ങിയവ ധരിച്ച് മതിയായ സുരക്ഷയോടെ സ്വന്തം വാഹനത്തില്‍ എത്തി സൗകര്യം പ്രയോജനപ്പെടുത്തമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര് ശ്രീലത അറിയിച്ചു.
(പി.ആര്.കെ നമ്പര്‍ 2411/2020)
date
- Log in to post comments