Skip to main content

ഷാഹിദ കമാലിന്റെ  ഇടപെടലില്‍ ശാന്ത ബന്ധുക്കളുടെ അടുക്കലെത്തി

വ്യാഴാഴ്ച രാവിലെ കിളികൊല്ലൂര്‍ സ്റ്റേഷന്‍ പരിധിയില്‍ നിന്നും കാണാതായ ശാന്തയെ(72) കണ്ടെത്തി. മറവി രോഗമുള്ള ഇവര്‍ റോഡില്‍ അലഞ്ഞുതിരിഞ്ഞ്  നടക്കുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ നേരിട്ടെത്തി അവരെ സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടു പോകുകയായിരുന്നു.  തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയും പോലീസെത്തി ശാന്തയെ  ബന്ധുക്കളെ ഏല്‍പ്പിക്കുകയും ചെയ്തു
(പി.ആര്‍.കെ നമ്പര്‍ 2418/2020)

date