Post Category
തുറക്കല്‍ ഗവ. എല്‍.പി സ്കൂള്‍ പുതിയ കെട്ടിട ശിലാസ്ഥാപനം മന്ത്രി നിര്‍വഹിച്ചു
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കൊണ്ടോട്ടി തുറയ്ക്കല്‍ ഗവ. എല്‍.പി സ്കൂളിന് പുതിയ കെട്ടിടമാകുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് ഓണ്‍ലൈന്‍ മുഖേന നിര്‍വഹിച്ചു. കൊണ്ടോട്ടി മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളുടെ കെട്ടിട നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയെന്നും പുതിയതായി പല സ്കൂളുകളിലും നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സ്കൂളില്‍ നടന്ന ചടങ്ങില്‍ കൊണ്ടോട്ടി ടി.വി ഇബ്രാഹിം എം.എല്‍.എ അധ്യക്ഷനായി. ജനപ്രതിനിധികള്‍ സ്കൂള്‍ അധികൃതര്‍, വിവിധ ഉദ്യേഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments