ലാറ്ററല്‍ എന്‍ട്രി പ്രവേശനം
കോട്ടക്കല്‍ ഗവ. വനിതാ പോളിടെക്‌നിക് കോളജില്‍ രണ്ടാംവര്‍ഷ ലാറ്ററല്‍ എന്‍ട്രി പ്രവേശനം സെപ്തംബര്‍ 16ന് നടക്കും. രാവിലെ 8.30 മുതല്‍ 10 വരെ ഐ.ടി.ഐ/ കെ.ജി.സി.ഇ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും പ്ലസ്ടു/ വി.എച്ച്.എസ്.ഇ ലിസ്റ്റില്‍ റാങ്ക് 14 മുതല്‍ 373 വരെയുള്ളവരും ഹാജരാകണം. രാവിലെ 10 മുതല്‍ 11 വരെ പ്ലസ്ടു/ വി.എച്ച്.എസ്.ഇയില്‍ റാങ്ക് 374 മുതല്‍ 832 വരെയുള്ളവരും പ്രവേശനത്തിന് എത്തണം. പ്രവേശനത്തിനെത്തുന്നവര്‍ എസ്.എസ്.എല്‍.സി/ ഐ.ടി.ഐ/ പ്ലസ്ടു/വി.എച്ച്.എസ്.ഇ, ജാതി, വരുമാനം, നേറ്റിവിറ്റി, നോണ്‍ക്രീമിലെയര്‍, ടി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള എല്ലാ അസ്സല്‍ രേഖകളും പ്രോസ്‌പെക്ടസില്‍ നിര്‍ദേശിച്ച ഫീസുമായി രക്ഷിതാവിനോടൊപ്പം കൃത്യസമയത്ത് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. റാങ്ക് ലിസ്റ്റില്‍ പറഞ്ഞ ക്രമനമ്പറുകള്‍ക്കനുസരിച്ചുള്ള സമയം കഴിഞ്ഞ് രജിസ്റ്റര്‍ ചെയ്യുന്നവരെ അപ്പോള്‍ ഒഴിവുണ്ടെങ്കില്‍ മാത്രമേ പരിഗണിക്കൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gwptck.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. ഫോണ്‍: 0483 270 790, 9037 220 484, 9846 136 929.
- Log in to post comments