Skip to main content

കനത്ത മഴ: ചേലേമ്പ്രയില്‍ പഞ്ചായത്ത് കിണറിടിഞ്ഞു

 

കൊണ്ടോട്ടി താലൂക്കില്‍ കനത്ത മഴയെ തുടര്‍ന്ന് പൊതുകിണറിടിഞ്ഞും പുരയിടത്തിലേക്ക് മണ്ണിടിഞ്ഞും നാശനഷ്ടം. ചേലേമ്പ്ര നീലിത്തൊടി കോളനിയിലെ പഞ്ചായത്ത് കിണറാണ് ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിഞ്ഞ് ഉപയോഗ്യമല്ലാതായത്. കിണറിടിഞ്ഞതിനെ തുടര്‍ന്ന് സമീപത്തെ വീടുകള്‍ക്ക് ഭീഷണിയുള്ളതിനാല്‍ രണ്ട് കുടുംബങ്ങളെ  മാറ്റി പാര്‍പ്പിച്ചു. ചേലേമ്പ്ര പുല്ലിപ്പറമ്പില്‍ വീടിനു സമീപം മണ്ണിടിഞ്ഞതിനാല്‍ കുടുംബാംഗങ്ങളെ മാറ്റി താമസിപ്പിച്ചു. അപകടസ്ഥലം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു

date