Skip to main content

ആച്ചുകുളം ഉദ്ഘാടനം ചെയ്തു

 

 

 

തൂണേരി ബ്ലോക്കു പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ നവീകരിച്ച ആച്ചുകുളം തൂണേരി ബ്ലോക്കു പശ്ചായത്ത് പ്രസിഡണ്ട്  സി.എച്ച്.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.കെ.  രാജഗോപാലക്കുറുപ്പ് ആണ് കുളം സംഭാവന ചെയ്തത്.  9 ലക്ഷം രൂപ ചെലവഴിച്ച് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പണി പൂർത്തിയാക്കിയത് . അഞ്ച് സെൻ്റ് ഭൂമിയിൽ നിർമ്മിച്ച വലിയകുളം മാതൃകാ ജലസംഭരണി കൂടിയാണ് .

ബ്ലോക്കു പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ടി.എം.ചന്ദ്രി അദ്ധ്യക്ഷയായി. തൂണേരി ഗ്രാമപഞ്ചായത്ത് മെമ്പർ രാജേഷ് കല്ലാട്ട് സ്വാഗതവും സമിതി കൺവീനർ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

date