Skip to main content

പുനലൂര്‍കാര്‍ക്ക് കോന്നി മെഡിക്കല്‍ കോളേജിലെത്താന്‍ ബസ്

പുതുതായി ആരംഭിച്ച കോന്നി മെഡിക്കല്‍ കോളേജിലേക്ക് പുനലൂര്‍ ഡിപ്പോയില്‍ നിന്നും കെ എസ് ആര്‍ ടി സി ബസ് ഇന്ന് മുതല്‍ സര്‍വീസ് നടത്തും. വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ കെ രാജു അവര്‍കളുടെ നിര്‍ദ്ദേശാനുസരണമാണ് പുനലൂര്‍ ഡിപ്പോയില്‍ നിന്നും ബസുകള്‍ സര്‍വീസ് ആരംഭിക്കുന്നത്. പുനലൂര്‍ പ്രദേശവാസികള്‍ക്ക് കോന്നി മെഡിക്കല്‍ കോളേജിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന്റെ ഭാഗമായാണ് രണ്ട് സര്‍വീസുകള്‍ ആരംഭിക്കുന്നത്.
രാവിലെ 6.40 നും വൈകിട്ട് 3.25 നുമാണ് പുനലൂര്‍ നിന്നും സര്‍വീസുകള്‍ നടത്തുന്നത്. കോന്നി മെഡിക്കല്‍ കോളേജില്‍ നിന്നും രാവിലെ  8.40 നും വൈകിട്ട് 5.15-നുമാണ് സര്‍വീസുകള്‍ ഉള്ളത്. ഓര്‍ഡിനറി ബസ് ചാര്‍ജ് 39 രൂപ മാത്രമായിരിക്കും യാത്രക്കാരില്‍ നിന്നും ഈടാക്കുക.
 (പി.ആര്‍.കെ നമ്പര്‍ 2435/2020)

date