Post Category
പരാതി പരിഹാര അദാലത്ത്
ജില്ലാ കലക്ടറുടെ കുന്നത്തൂര്‍ താലൂക്കിലെ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് ഒക്ടോബര്‍ 22 ന് രാവിലെ 11 ന് നടക്കും. കുന്നത്തൂര്‍ താലൂക്ക് പരിധിയിലുള്ളവര്‍ നെടിയവിള, ഐ സി എസ് വേങ്ങ, ചക്കുവള്ളി, ശാസ്താംകോട്ട എന്നിവിടങ്ങളിലെ അക്ഷയകേന്ദ്രങ്ങളില്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം. ജില്ലാ കലക്ടര്‍ പരാതികക്ഷികളെ ഓണ്‍ലൈനായി കേട്ട് തീര്‍പ്പാക്കാന്‍ കഴിയുന്നവ അദാലത്തില്‍ തീര്‍പ്പാക്കും.
(പി.ആര്.കെ നമ്പര്‍ 2424/2020)
date
- Log in to post comments