Skip to main content

മീസില്‍സ് റൂബെല്ല : നിസ്സഹകരിക്കുന്ന സ്‌കൂള്‍ക്കെതിരെ നടപടി 

മീസില്‍സ് റൂബെല്ല പ്രതിരോധ കുത്തിവെയ്പ്പ് നടപ്പിലാക്കുന്നതിന് ചില സ്‌കൂളുകള്‍ക്കെതിരെ വീഴ്ച വരുത്തുന്നതിനെ തുടര്‍ന്ന് അത്തരം വിദ്യാലയങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാ മജിസ്ട്‌റേറ്റ് കൂടിയായ ജില്ലാ കളക്ടര്‍  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കി.  

ജുവൈനല്‍ ജസ്റ്റിസ് ആക്ട്, കേരള പോലീസ് ആക്ട്, പബ്ലിക് ഹെല്‍ത്ത് ആക്ട്, കേരള പഞ്ചായത്ത് രാജ് ആക്ട് / കേരള മുന്‍സിപ്പാലിറ്റി ആക്ട് എന്നിവയിലെ വിവിധ വകുപ്പുകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നില്‍ക്കുന്നത് കുറ്റകരമാണ്.

തന്നെയുമല്ല സ്‌കൂള്‍ കുട്ടികള്‍ക്കും ഇതിലൂടെ പൊതുജനങ്ങള്‍ക്കും പകര്‍ച്ചവ്യാധികള്‍ക്ക് കാരണമായേക്കാവുന്ന തരത്തില്‍ പ്രതിരോധ കുത്തിവെയ്പ്പില്‍ നിന്ന് കുട്ടികള്‍ മാറി നില്‍ക്കുന്നതിന് സ്‌കൂള്‍ അധികൃതരുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാരണമാവുന്നുവെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സി.ബി.എസ്.ഇ / ഐ.സി.എസ്.ഇ അംഗീകാരത്തിനായി നല്‍കുന്ന ഹെല്‍ത്ത് ആന്‍ഡ് സാനിട്ടേഷന്‍  സര്‍ട്ടിഫിക്കറ്റ് പുനപരിശോധിക്കുന്നതിനും  പ്രസ്തുത വിവരം സി.ബി.എസ്.ഇ / ഐ.സി.എസ്.ഇ അധികൃതരെ അറിയിക്കുന്നതിനും  മറ്റു നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതാണെന്നും ഉള്‍പ്പെടുത്തിയാണ് വിദ്യാലയങ്ങള്‍ക്ക് നോട്ടീസ് ന്ല്‍കിയിരിക്കുന്നത്.
 

date