Skip to main content

പനങ്ങാട് പഞ്ചായത്തിൽ 1.64 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമായി

 

 

 

ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധയിൽ ഉൾപ്പെടുത്തി പനങ്ങാട് പഞ്ചായത്തിൽ 1.64 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമായി. പ്രവർത്തികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി നിർവഹിച്ചു. തിരുവാഞ്ചേരി പൊയിൽ-മഞ്ഞപ്പാലം റോഡ് (50 ലക്ഷം), തട്ടന്റെപുരായി - കച്ചേരികണ്ടി റോഡ് (25 ലക്ഷം), കെ. ആർ.സി - ആര്യൻ കുന്നത്ത് റോഡ് (30 ലക്ഷം), വയലിട - കണ്ണിവയൽ - മണിച്ചേരി റോഡ് (25 ലക്ഷം), ഗ്രാമ - ബ്ലോക്ക് - ജില്ല പഞ്ചായത്തു സംയുക്ത പദ്ധതിയായ കണ്ണിവയൽ കുടിവെള്ള പദ്ധതി (34 ലക്ഷം) എന്നിവയാണ് ഉദ്ഘാടനം ചെയ്തത്.

പഞ്ചായത്തു പ്രസിഡന്റ് വി.എം. കമലാക്ഷി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രതിഭ, ജില്ലാ പഞ്ചായത്ത് അംഗം നജീബ് കാന്തപുരം, വൈസ്‌ പ്രസിഡൻറ് പി. ഉസ്മാൻ, പി.സി.പുഷ്പ, കോട്ടയിൽ മുഹമ്മദ് ഇ.പി അബ്ദുൽ ലത്തീഫ്, ടി. കെ. ബിജു, സബീഷ് മാസ്റ്റർ, കെ.ബാലകൃഷ്ണൻ, പി.പി.തോമസ് തുടങ്ങിയവർ പങ്കെടുത്തു.

date