ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഹൈടെക് അങ്കണവാടി ഉദ്ഘാടനം ചെയ്തു
ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ കൊളക്കാട് നിർമ്മിച്ച ഹൈടെക്ക് അങ്കണവാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് 41 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് ഏഴ് ലക്ഷം രൂപയും ചെലവഴിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്.
വിശാലമായ ക്ലാസ് മുറികൾ വിശ്രമമുറി, കളിമുറി ഭക്ഷണം എന്നിവയോടൊപ്പം വർണ്ണശബളമായ ചിത്രങ്ങൾ കൊണ്ട് മനോഹരമാണ് അംഗൻവാടിയുടെ അകവും പുറവും. ടി.വി, റേഡിയോ എന്നിവക്കു പുറമെ കുട്ടികൾക്ക് കൗതുക കാഴ്ചകൾ കാണുന്നതിനുള്ള എൽസിഡി പ്രൊജക്ടറും ഊഞ്ഞാൽ, സിസോ, തുടങ്ങിയ കളിയുപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻന്റിങ്ങ് കമ്മറ്റി ചെയർമാൻ സുജാത മനക്കൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അശോകൻ കോട്ട്, ജില്ലാപഞ്ചായത്ത് മെമ്പർമാരായ എ.എം.വേലായുധൻ, ശാലിനി ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ഇ. അനിൽകുമാർ, പി.പി ശ്രീജ, ഉണ്ണി തിയ്യക്കണ്ടി, വാർഡ് അംഗം ഷബീർ എളവനക്കണ്ടി, അസിസ്റ്റന്റ് എഞ്ചിനിയർ കെ.ഫാസിൽ, ഐസിഡിഎസ് സൂപ്പർവൈസർ കെ.വിജല, അങ്കണവാടി വർക്കർ രാധ എന്നിവർ സംസാരിച്ചു.
- Log in to post comments