Skip to main content

തുല്യത സെന്റര്‍ കോഡിനേറ്റര്‍മാര്‍ക്ക് പുത്തനുണര്‍വ്

 

    ജില്ലയിലെ പത്താംതരം തുല്യതാ പന്ത്രണ്ടാം ബാച്ച് 65 സെന്റര്‍ കോഡിനേറ്റര്‍മാര്‍ക്കും ഹയര്‍ സെക്കന്‍ഡറി തുല്യത 36 സെന്റര്‍ കോഡിനേറ്റര്‍മാര്‍ക്കും ഏകദിന ഓറിയന്റേഷന്‍ നടത്തി.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ ഉദ്ഘാടനം ചെയ്തു.  ജില്ലാ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി. സുധാകരന്‍ അധ്യക്ഷത വഹിച്ചു.  സാക്ഷരതാ മിഷന്‍ മുന്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സലീം കുരുവമ്പലം  മുഖ്യ പ്രഭാഷണം നടത്തി.  സംസ്ഥാന സാക്ഷരതാ മിഷന്‍ അസി. ഡയറക്ടര്‍ കെ. അയ്യപ്പന്‍ നായര്‍, ജില്ലാ കോഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍, അസി. കോഡിനേറ്റര്‍മാരായ ശാസ്തപ്രസാദ്, പാര്‍വ്വതി.പി.വി, ഓഫീസ് അസി. മൊയ്തീന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു. സമാപന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

date