Skip to main content

സന്നദ്ധ പ്രവർത്തകർ മുന്നോട്ടുവരണം

കോവിഡുമായി ബന്ധപ്പെട്ട ജോലികൾക്കായി പൊലീസിന് സന്നദ്ധ പ്രവർത്തകരെ ആവശ്യമുണ്ടെന്നും ചെറുപ്പക്കാരായ സ്ത്രീകളും പുരുഷൻമാരും ഇതിനായി സ്വയം മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ഇങ്ങനെ നിയോഗിക്കുന്ന സന്നദ്ധപ്രവർത്തകർക്ക് അവരുടെ കഴിവും പരിചയസമ്പത്തും രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് നൽകും. സാമൂഹിക അകലം പാലിക്കൽ, മാസ്‌കിന്റെ ശരിയായ ഉപയോഗം, രോഗപരിശോധനയ്ക്ക് സ്വയം മുന്നോട്ടുവരേണ്ടതിന്റെ ആവശ്യകത എന്നിവ പ്രചരിപ്പിക്കുന്ന ക്യാമ്പയിൻ പൊലീസിന്റെ നേതൃത്വത്തിൽ ആരംഭിക്കും.
പി.എൻ.എക്‌സ്. 3118/2020

date