Skip to main content

ചേർത്തല താലൂക്കിൽ പരാതിപരിഹാര അദാലത്ത് ഒക്ടോബർ 5ന്

 

ആലപ്പുഴ: പൊതുജനങ്ങളുടെ പരാതികൾക്കും അപേക്ഷകൾക്കും അതിവേഗത്തിലും ജനസൗഹൃദപരമായും തീർപ്പുണ്ടാക്കുന്നതിന് ചേർത്തല താലൂക്കിലെ ജില്ല കളക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്ത് ഓൺലൈനായി വീഡിയോ കോൺഫറൻസിലൂടെ ഒക്ടോബർ അഞ്ചിന് നടത്തും. അദാലത്തിലേക്കുള്ള എൽ ആർ എം കേസുകൾ, ഭൂമിയുടെ തരംമാറ്റം / പരിവർത്തനം, റേഷൻ കാർഡ് ബി പി എൽ ആക്കുന്നതിനുള്ള അപേക്ഷ, ലൈഫ്, പ്രളയം സംബന്ധമായ പരാതി എന്നിവ ഒഴികെയുള്ള എല്ലാ അപേക്ഷകളും പരാതികളും ഈ മാസം 17 മുതൽ 23 വരെ ചേർത്തല താലൂക്കിലെ അക്ഷയ സെന്റർ വഴി സമർപ്പിക്കാവുന്നതാണ്. അക്ഷയ സെന്റർ വഴി ലഭിക്കുന്ന അപേക്ഷകൾ മാത്രമേ അദാലത്തിൽ പരിഗണിക്കുകയുള്ളൂ.

date