Skip to main content

കരുവാറ്റയില്‍ മത്സ്യഫെഡിന്റെ ഫിഷ് മാര്‍ട്ടും മത്സ്യസംഭരണകേന്ദ്രവും സെപ്റ്റംബര്‍ 17 ന് പ്രവര്‍ത്തനമാരംഭിക്കും

 

ആലപ്പുഴ :മത്സ്യഫെഡിന്റെ കരുവാറ്റ ഫിഷ് മാര്‍ട്ടിന്റെയും മത്സ്യസംഭരണ കേന്ദ്രത്തിന്റെയും ഉദ്ഘാടനം സെപ്റ്റംബര്‍ 17 ന് രാവിലെ 9 മണിക്ക് ഫിഷറിസ്-തുറമുഖ വകുപ്പ് മന്ത്രി ജെ മേഴ്സികുട്ടിയമ്മ നിര്‍വ്വഹിക്കും. മത്സ്യഫെഡിന്റെ `തീരത്ത് നിന്ന് വിപണിയിലേക്ക്`എന്നുള്ള പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികള്‍ പിടിച്ചുകൊണ്ടുവരുന്ന മത്സ്യം നേരിട്ട് അവരില്‍നിന്ന് സംഭരിച്ച് ഗുണമേന്മ നഷ്ടപ്പെടാതെ ഉപഭോക്താക്കള്‍ക്ക് ന്യായവിലയ്ക്ക് എത്തിക്കുന്നതിന് വേണ്ടി ആലപ്പുഴ ജില്ലയില്‍ ആരംഭിക്കുന്ന രണ്ടാമത്തെ ഫിഷ് മാര്‍ട്ടാണിത്. ജില്ലയിലെ ആദ്യത്തെ മത്സ്യസംഭരണകേന്ദ്രവുമാണ് കരുവാറ്റയിലേത്.

കരുവാറ്റ കടുവം കുളങ്ങര ബസ് സ്റ്റോപ്പിന് സമീപമുള്ള ഫിഷ് മാര്‍ട്ട് അങ്കണത്തില്‍(ആഞ്ഞിലിവേലി ചന്ത ) വെച്ച് നടത്തപ്പെടുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആദ്യ വില്‍പ്പന കരുവാറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി സുജാതക്ക് നല്‍കിക്കൊണ്ട് നിര്‍വഹിക്കും. മത്സ്യഫെഡ് ചെയര്‍മാന്‍ പി പി ചിത്തരഞ്ജന്‍,മത്സ്യഫെഡ് മാനേജിങ് ഡയറക്ടര്‍ ലോറന്‍സ് ഹറോള്‍ഡ് , ജില്ലാ പഞ്ചായത്ത് അംഗം ജോണ്‍ തോമസ്, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശേരിയില്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, മത്സ്യഫെഡ് ജില്ലാ മാനേജര്‍ കെ സജീവന്‍, മത്സ്യ ഫെഡ് പ്രതിനിധികള്‍, വിവിധരാഷ്ട്രീയകക്ഷി പ്രതിനിധികള്‍, പൗരപ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date