Skip to main content

കിന്‍ഫ്ര കോവിഡ് എഫ്.എല്‍.ടി.സി.യില്‍ 31 രോഗബാധിതരെ പ്രവേശിപ്പിച്ചു

 

കഞ്ചിക്കോട് കിന്‍ഫ്രയില്‍ ആരംഭിച്ച കോവിഡ് എഫ്.എല്‍.ടി.സി.യില്‍ 31 രോഗബാധിതരെ പ്രവേശിപ്പിച്ചതായി നോഡല്‍ ഓഫീസര്‍ ഡോ. മേരി ജ്യോതി അറിയിച്ചു. നിലവില്‍ കാറ്റഗറി എ യില്‍ ഉള്‍പ്പെടുന്ന 60 വയസ്സിനു താഴെ വരുന്ന രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരും ചെറിയ തോതില്‍ ലക്ഷണങ്ങള്‍ കാണിക്കുന്നവരെയുമാണ് ഇവിടെ പ്രവേശിപ്പിച്ചിരിക്കുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് രോഗികള്‍ക്കുള്ള ഭക്ഷണം എത്തിക്കുന്നത്. ആകെ 890 ബെഡ്ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട.് ആദ്യഘട്ടത്തില്‍ 250 ബെഡ്ഡുകളിലേക്കുള്ള ജീവനക്കാരെയാണ് നിയമിച്ചിട്ടുള്ളതെന്നും നോഡല്‍ ഓഫിസര്‍ അറിയിച്ചു.

date