Skip to main content

ഇ- ലോക് അദാലത്ത് 17 ന്

 

സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 17 ന് ഇ- അദാലത്ത് നടത്തും. ജില്ലയിലെ വിവിധ കോടതികളില്‍ നിലവിലുള്ള കേസുകളും കോടതിയില്‍ എത്താത്ത തര്‍ക്കങ്ങളും അദാലത്തില്‍ പരിഗണിക്കും. കോടതിയില്‍ എത്താത്ത തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ അത്തരം പരാതികള്‍ അദാലത്തില്‍ പരിഗണിക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയെ സമീപിക്കാം. പരാതികളും അപേക്ഷകളും dslapkd@gmail.comtlscotp@gmail.comtlscchittur@gmail.comtlscmkd@gmail.comtlscalr@gmail.comtlscpkd@gmail.com മുഖേന സെപ്തംബര്‍ 18 നകം അയക്കണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി അറിയിച്ചു. പരാതിക്കാരന്റെയും എതിര്‍കക്ഷിയുടേയും ഇ- മെയില്‍ , ഫോണ്‍ നമ്പര്‍ എന്നിവ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം.

നിലവിലെ സാഹചര്യത്തില്‍ തീര്‍പ്പാക്കാന്‍ കൂടുതല്‍ സാധ്യതയുള്ള കേസുകള്‍, എം.എ.സി.ടി കേസുകള്‍, സിവില്‍ തര്‍ക്കങ്ങള്‍, കുടുംബ തര്‍ക്കങ്ങള്‍ (ഡിവോഴ്‌സ് ഒഴികെ) കോമ്പൗണ്ടബിള്‍ ക്രിമിനല്‍ കേസുകളാണ് അദാലത്തില്‍ പരിഗണിക്കുക. കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ അദാലത്തില്‍ തീര്‍ന്നാല്‍ മുഴുവന്‍ കോര്‍ട്ട് ഫീസും തിരികെ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ 9188524181 ല്‍ ലഭിക്കും.

date