Skip to main content

മലമ്പുഴ ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാം

 

മലമ്പുഴ ഗവ.ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാം. എന്‍.സി.വി.റ്റി ട്രേഡുകളിലേക്കുള്ള അപേക്ഷകള്‍ www.itiadmissions.kerala.gov.in ല്‍ സെപ്തംബര്‍ 24 ന് വൈകിട്ട് അഞ്ചിനകം നല്‍കണം. അപേക്ഷ ഫീസ് 100 രൂപ. ഓണ്‍ലൈന്‍ മുഖേന അപേക്ഷിക്കാന്‍ മലമ്പുഴ ഐ.ടി.ഐയില്‍ സൗകര്യം ഒരുക്കിയതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491-2815161

date