Skip to main content

വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്വിസ് മത്സരം

ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് സംസ്ഥാനതല ക്വിസ് മത്സരം - പ്രജ്ഞ 2020 ഓണ്‍ലൈനായി നടത്തും. ഡോ ജി എസ് പ്രദീപ് ക്വിസ് മാസ്റ്ററാകും. പൊതുവിജ്ഞാനം, ഗാന്ധിജിയും ഖാദിയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം എന്നിവയാണ് വിഷയം. സര്‍ക്കാര്‍-എയിഡഡ്-അണ്‍ എയിഡഡ് സ്‌കൂളുകളിലെ എട്ടു മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് പങ്കെടുക്കാം. secretarykkvib@gmail.com/iokkvib@gmail.com  ഇ-മെയില്‍ വിലാസത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. സെപ്തംബര്‍ 30 ന് രാവിലെ 11 ന് സ്‌ക്രീനിംഗിനുള്ള ചോദ്യങ്ങളും ഉത്തരക്കടലാസിന്റെ മാതൃകയും നിബന്ധനകളും www.kkvib.org  സൈറ്റില്‍ ലഭിക്കും. വിശദ വിവരം 9447271153 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2456/2020)

 

date