Post Category
ക്ഷീരഗ്രാമം പദ്ധതിയിലേക്ക് അപേക്ഷിക്കാം
ക്ഷീരവികസന വകുപ്പിന്റെ 2020-21 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി അജാനൂര്‍ ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയിലേക്ക് അപേക്ഷിക്കാം. രണ്ട് പശു യൂണിറ്റ്, അഞ്ച് പശു യൂണിറ്റ്, സമ്മിശ്ര ഡയറി യൂണിറ്റ് (ഒരു പശു, ഒരു കിടാരി), സമ്മിശ്ര ഡയറി യൂണിറ്റ് (മൂന്ന് പശു , രണ്ട് കിടാരി), കാലിത്തൊഴുത്ത് നിര്‍മ്മാണം, നവീകരണം, കറവയന്ത്രം വാങ്ങല്‍, ആവശ്യാധിഷ്ഠിത ധനസഹായം പദ്ധതികളിലേക്കാണ് അപേക്ഷ സ്വീകരിക്കേണ്ടത്. അവസാന തീയ്യതി ഒക്ടോബര്‍ ഒന്ന്. കൂടുതല്‍ വിവരങ്ങള്‍ക്ക് കാഞ്ഞങ്ങാട് ക്ഷീരവികസന യൂണിറ്റ് ഓഫീസുമായോ, അജാനൂര്‍ പഞ്ചായത്തിലെ ക്ഷീരസംഘങ്ങളുമായോ ബന്ധപ്പെടണം.
date
- Log in to post comments