Skip to main content

ഉപദേശിക്കടവ് പാലം ശിലാസ്ഥാപനം  ഇന്ന് (17) മുഖ്യമന്ത്രി നിര്‍വഹിക്കും

 

തിരുവല്ല കടപ്ര പഞ്ചായത്തിലെ ഉപദേശിക്കടവ്  പാലത്തിന്റെ ശിലാസ്ഥാപനം ഇന്ന് (17) ഉച്ചയ്ക്ക് 12ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ഉപദേശിക്കടവില്‍ നടക്കുന്ന ചടങ്ങളില്‍ ഓണ്‍ലൈനിലൂടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ അധ്യക്ഷനാകും. മാത്യു ടി തോമസ് എംഎല്‍എ സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. 

 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മോഹന്‍, കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു വര്‍ഗീസ്, ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തംഗം ബിനില്‍ കുമാര്‍, കടപ്ര ഗ്രാമപഞ്ചായത്തംഗങ്ങളായ ലിജി ആര്‍ പണിക്കര്‍, സാലി മത്തായി, ദക്ഷിണ മേഖല സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ (പാലങ്ങള്‍) പി.ആര്‍ മഞ്ജുഷ,  ചീഫ് എഞ്ചിനീയര്‍ (പാലങ്ങള്‍) എസ്.മനോ മോഹന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date