Post Category
പ്രളയ ബാധിതർക്ക് ആട്ടിൻകുട്ടികളെ വിതരണംചെയ്തു
ചെങ്ങന്നൂർ: പ്രളയ ബാധിതർക്ക് ആട്ടിൻകുട്ടികളെ വിതരണം ചെയ്ത് ചെറിയനാട് ഗ്രാമപഞ്ചായത്ത്. 2018 പ്രളയത്തിൽ ജീവനോപാധികൾ നഷ്ടപ്പെട്ടവർക്കാണ് ആട്ടിൻകുട്ടികളെ വിതരണം ചെയ്തത്. പദ്ധതിയുടെ ഉദ്ഘാടനം ചെറിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. രാധമ്മ നിർവഹിച്ചു.
പ്രളയ ബാധിതർക്ക് കൈത്താങ്ങായി ആറുലക്ഷം രൂപ വകയിരുത്തിയാണ് പഞ്ചായത്ത് പദ്ധതി ആവിഷ്കരിച്ചത്.പൊതു വിഭാഗത്തിൽ 40 പേർക്കും പട്ടികജാതി വിഭാഗത്തിൽ 20 പേർക്കും ഒരു വ്യക്തിക്ക് രണ്ട് ആടുകൾ വീതമാണ് വിതരണം ചെയ്യുന്നത്. 13 പേർക്ക് ആടുകളെ വിതരണം ചെയ്ത് കഴിഞ്ഞു.
ചെറിയനാട് വെറ്റിനറി ഹോസ്പിറ്റലിൽ വെച്ച് നടന്ന ചടങ്ങിൽ വെറ്റിനറി സർജൻ ഡോ. ദിവ്യ. ആർ. തങ്കം, ഗ്രാമപഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ സന്നിഹിതരായി.
date
- Log in to post comments