Post Category
ഹരിപ്പാട് നഗരസഭ മന്ദിരത്തിന്റെ ഉദ്ഘാടനം 17-09-2020
ഹരിപ്പാട് : നഗരസഭയുടെ പുതിയ ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം 17-09-2020 രാവിലെ 10 ന് മന്ത്രി എ. സി മൊയ്തീൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചടങ്ങിൽ അധ്യക്ഷത വഹിക്കും.
കഴിഞ്ഞ നവംബറിലാണ് പഴയ നഗരസഭ കെട്ടിടം പൊളിച്ചു മാറ്റി പുതിയ ബഹുനില മന്ദിരത്തിന്റെ നിർമ്മാണം ആരംഭിച്ചത്. 15, 100 ചതുരശ്ര അടിയിലാണ് മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. മൂന്ന് കോടി രൂപയാണ് നഗരസഭ മന്ദിരത്തിന്റെ നിർമ്മാണ ചെലവ്. ഒക്ടോബർ 20 ന് മുൻപ് പുതിയ മന്ദിരത്തിൽ നഗരസഭ ഓഫീസിന്റെ പ്രവർത്തനം ആരംഭിക്കും. നഗരസഭ ചെയർപേഴ്സൺ വിജയമ്മ പുന്നൂർമഠം, ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
date
- Log in to post comments