Post Category
ഓഫീസ് ഉദ്ഘാടനം വീണാ ജോര്‍ജ് എംഎല്‍എ ഇന്ന് (സെപ്റ്റംബര്‍ 17) നിര്‍വഹിക്കും
പത്തനംതിട്ട ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ സൊസൈറ്റി ലിമിറ്റഡ് ആശുപത്രി ഇലന്തൂര്‍ പാലച്ചുവട് ജംഗ്ഷനില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ആരംഭിക്കുന്ന സംഘം ഓഫീസ് ഇന്ന് (സെപ്റ്റംബര്‍ 17) രാവിലെ 10ന് വീണാ ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും.
ജില്ലാ ആശുപത്രി സൊസൈറ്റി പ്രസിഡന്റ് പ്രൊഫ. ടി.കെ.ജി നായര്‍ അധ്യക്ഷത വഹിക്കും. എംഎല്‍എമാരായ മാത്യു ടി.തോമസ്, രാജു എബ്രഹാം, ചിറ്റയം ഗോപകുമാര്‍, അഡ്വ.കെ.യു ജനീഷ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി, എസ്.ഇ.ഡബ്യൂ.ഡബ്യൂ.എഫ്.ബി ചെയര്‍മാന്‍ അഡ്വ.കെ.അനന്തഗോപന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം, ഡറക്ടര്‍ കെ.പി ഉദയഭാനു തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments