Skip to main content

കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍;   ഡിസ്ചാര്‍ജായവര്‍ 560 ഓളം പേര്‍

 

കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ് കോളജില്‍ ഒരുക്കിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്ന് നെഗറ്റീവായതിനെ തുടര്‍ന്ന് ഇതുവരെ ഡിസ്ചാര്‍ജായവര്‍ 560 ഓളം പേര്‍. കോളജിലെ പെരിയാര്‍, നിള എന്നീ ഹോസ്റ്റലുകളിലാണ് ഫസ്റ്റ് ലൈന്‍ട്രീറ്റ്‌മെന്റ് സെന്റര്‍ ബ്ലോക്ക് പഞ്ചായത്ത് ഒരുക്കിയിരിക്കുന്നത്. 300 പേര്‍ക്ക് ബെഡ് സൗകര്യമുള്ള പെരിയാര്‍ ഹോസ്റ്റലിലാണ് നിലവില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ 200 പേര്‍ക്ക് ബെഡ് സൗകര്യമുള്ള നിളയിലും പ്രവര്‍ത്തനം ആരംഭിക്കും. ഓഗസ്റ്റ് അവസാന വാരത്തിലാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ കോളജ് ഹോസ്റ്റലില്‍ ആരംഭിച്ചത്.
ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരാണ് രോഗികള്‍ക്ക് ഭക്ഷണം ഒരുക്കുന്നത്.  ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടേയും സേവനമുള്ള സെന്ററില്‍ മറ്റു ജീവനക്കാരും 24 മണിക്കൂറും പ്രവര്‍ത്തനസജ്ജരാണ്.
 

date