Skip to main content

മഴക്കെടുതി: ഒരുലക്ഷം രൂപയുടെ നാശനഷ്ടം

മഴക്കെടുതിയില്‍ ജില്ലയില്‍ നാല് വീടുകള്‍ ഭാഗികമായി  തകര്‍ന്നതില്‍ ഒരു ലക്ഷം  രൂപയുടെ നഷ്ടം കണക്കാക്കി.
കൊല്ലം താലൂക്കില്‍ ഒരു വീടിന് ഭാഗികമായ നാശമുണ്ടായി. നഷ്ടം 50,000 രൂപ. കരുനാഗപ്പള്ളിയില്‍ ഒരു വീട്  ഭാഗികമായി തകര്‍ന്നതില്‍ 25,000 രൂപയുടെ നഷ്ടമുണ്ടായി. കൊട്ടാരക്കരയില്‍  ഭാഗികമായി തകര്‍ന്ന ഒരു വീടിന് 25,000 രൂപയുടെ നഷ്ടം കണക്കാക്കി.
(പി.ആര്‍.കെ നമ്പര്‍ 2466/2020)
 

date