Skip to main content

സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പ്രത്യേക കോവിഡ് പ്രഥമ ചികിത്സാ കേന്ദ്രം മാവേലിക്കരയില്‍

 

ആലപ്പുഴ : പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമായി  പ്രത്യേകം കോവിഡ് പ്രഥമ ചികിത്സ കേന്ദ്രം  മാവേലിക്കര പി എം ആശുപത്രിയില്‍ സജ്ജീകരിക്കാന്‍ ജില്ലാ കളക്ടര്‍ എ അലക്‌സാണ്ടര്‍ നിര്‍ദ്ദേശം നല്‍കി. ഈ ചികിത്സാ കേന്ദ്രം കോവിഡ് രോഗബാധിതരാകുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മാത്രമായി സജ്ജികരിക്കാന്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജറെ കളക്ടര്‍ ചുമതലപ്പെടുത്തി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് രോഗബാധിതരാകുന്ന റവന്യു ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും  ചികിത്സക്കായി ജില്ലയില്‍ ഒരു കോവിഡ് പ്രഥമ ചികിത്സാ കേന്ദ്രം ഒരുക്കണമെന്നും അത് മറ്റു സര്‍ക്കാര്‍ ജീവനക്കാര്‍ക്കൂടി പ്രയോജനപ്പെടുത്തണമെന്നും ലാന്റ് റവന്യു കമ്മീഷണര്‍ നിര്‍ദ്ദേശിച്ചതിനെതുടര്‍ന്നാണ് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്.

date