Skip to main content

എല്‍.പി സ്‌കൂള്‍ അസിസ്റ്റന്റ് അഭിമുഖം 25ന്  

  ആലപ്പുഴ: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ അസിസ്റ്റന്റ് (തസ്തികമാറ്റം വഴി) (കാറ്റഗറി നമ്പര്‍  98/19) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ഒ.റ്റി.ആര്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി സ്വീകാര്യമായ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ എറണാകുളം ജില്ലാ ഓഫീസില്‍ വെച്ച്  സെപ്റ്റംബര്‍ 25ന്  അഭിമുഖം നടത്തും്്.  ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അറിയിപ്പ് പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്.  ആയത് സംബന്ധിച്ച്  എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ്  എന്നിവ അയച്ചിട്ടുണ്ട്.  ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട പ്രമാണങ്ങളുടെ അസല്‍, ഒ.റ്റി.ആര്‍ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്തും തീയതിയിലും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ എറണാകുളം ജില്ലാ ഓഫീസില്‍ ഹാജരാകണമെന്ന് ജില്ല പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

date