Post Category
ഓണ്‍ലൈന്‍ ക്വിസ് മത്സരം
ഖാദിഗ്രാമ വ്യവസായ ബോര്‍ഡ് ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനതലത്തില്‍ 'പ്രജ്ഞ-2020'' എന്ന പേരില്‍ ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. സര്‍ക്കാര്‍ എയ്ഡഡ് സ്കൂളിലെ എട്ട് മുതല്‍ 12 വരെ ക്ലാസ്സിലെ കുട്ടികള്‍ക്ക് പങ്കെടുക്കാം. മത്സരം ഡോ.ജി.എ.സ്. പ്രദീപ് നയിക്കും. സ്ക്രീനിങ്ങിനുള്ള ചോദ്യങ്ങളും ഉത്തര കടലാസ്സിന്റെ മാതൃകയും നിബന്ധനകളും സെപ്തംബര്‍ 30ന് രാവിലെ 11 ന് www.kkvib.org ല്‍ അപ്ലോഡ് ചെയ്യും. ഉത്തര പേപ്പര്‍ രാവിലെ 11 മുതല്‍ 11.30 വരെ iok...@gmail.com എന്ന ഇ-മെയിലില്‍ അയക്കണം. ഫൈനല്‍ മത്സരം ഒക്ടോബര്‍ ഏഴിന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2734807.
date
- Log in to post comments