Post Category
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍
അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 9, റാന്നി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1, 13, കവിയൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2 (മുണ്ടിയപ്പള്ളി ബാങ്ക് പടി മുതല്‍ കൊച്ചയത്തില്‍ കവല ഭാഗം വരെ) എന്നിവിടങ്ങളില്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടികകള്‍ ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ് പ്രഖ്യാപിച്ച് ഉത്തരവായത്.
date
- Log in to post comments