Post Category
വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡിന് അപേക്ഷിക്കാം
കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റസ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുളള തൊഴിലാളികളുടെ മക്കളിൽ നിന്നും ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2019-20 അദ്ധ്യായന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ സി.ബി.എസ്.ഇ/സ്റ്റേറ്റ് സിലബസുകളിൽ എല്ലാ വിഷയങ്ങൾക്കും 90 ശതമാനമോ അതിൽ കൂടുതലോ മാർക്ക് നേടിയവർക്കുമാണ് അവാർഡ് നൽകുന്നത്. അംഗത്വ രജിസ്‌ട്രേഷന്റെ കോപ്പി, അംഗത്വം ലൈവ് ആണെന്നുളള സാക്ഷ്യപ്പെടുത്തൽ, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി, മാർക്ക് ലിസ്റ്റുകളുടേയും ഗ്രേഡ് ഷീറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ്, വിദ്യാർത്ഥിയുടെ പാസ്‌പോർട്ട്‌സൈസ് ഫോട്ടോ എന്നിവ സഹിതമുളള അപേക്ഷ 30നകം ജില്ലാ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0471-2572189.
പി.എൻ.എക്‌സ്. 3155/2020
date
- Log in to post comments