Skip to main content

വനിതാ പോളിടെക്‌നിക് കോളേജ്: ഒഴിവുളള സീറ്റുകളിൽ പ്രവേശനം

തിരുവനന്തപുരം സർക്കാർ വനിത പോളിടെക്‌നിക് കോളേജിലെ ലാറ്ററൽ എൻട്രി രണ്ടാം വർഷ ക്ലാസ്സുകളിലേക്ക് ഒഴിവുളള സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളള എല്ലാ വിദ്യാർത്ഥിനികളും 23ന് രാവിലെ 11നകം വനിത പോളിടെക്‌നിക്കിൽ നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം. പ്രവേശനം ലഭിക്കുന്നവർ അന്നുതന്നെ 13190 രൂപ ഫീസ് നൽകണം. എസ്.സി/എസ്.ടി വിഭാഗക്കാർ 500 രൂപയാണ് അടയ്‌ക്കേണ്ടത്. പി.ടി.എ ഫണ്ട് കരുതണം. ഫീസ് എ.ടി.എം കാർഡ് മുഖേനയേ സ്വീകരിക്കൂ. പ്രവേശനസമയത്ത് യോഗ്യത തെളിയിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. വിശദ വിവരങ്ങൾ  www.polyadmission.org/let  www.gwptctvpm.org എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.
പി.എൻ.എക്‌സ്. 3158/2020

 

date