Skip to main content

സാക്ഷരതാ മിഷന്‍ തുല്യത അദ്ധ്യാപക പാനല്‍ തയ്യാറാക്കുന്നു

 

 

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന തുല്യത കോഴ്സില്‍ ക്ലാസ്സെടുക്കുന്നതിന് സന്നദ്ധരായ അദ്ധ്യാപകരുടെ പാനല്‍ ജില്ലാടിസ്ഥാനത്തില്‍ തയ്യാറാക്കുന്നു.  പത്താം തരം, ഹയര്‍ സെക്കന്ററി തുല്യത കോഴ്സുകളില്‍ ഞായറാഴ്ചകളിലും മറ്റ് പൊതുഅവധി ദിവസങ്ങളിലും ക്ലാസ്സെടുക്കുന്നതിന് നിശ്ചിത മണിക്കൂര്‍ അനുസരിച്ച് വേതനം നല്‍കും.  നിലവില്‍ ഓണ്‍ലൈന്‍ വഴിയാണ് ക്ലാസ്സുകള്‍ നടത്തുന്നത്. കൊമേഴ്സ്, ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകളിലാണ് ഹയര്‍സെക്കന്ററി തുല്യത കോഴ്സ് നടക്കുന്നത്.  ഹയര്‍സെക്കന്ററി തുല്യത കോഴ്സിന് ക്ലാസ്സെടുക്കുന്നവര്‍ക്ക് ബിരുദാനന്തര ബിരുദത്തിന് പുറമെ ബി.എഡ്, സെറ്റ് യോഗ്യതകള്‍ വേണം.  മണിക്കൂറിന് 300 രൂപയാണ് പ്രതിഫലം.  സര്‍വ്വീസില്‍ നിന്ന് വിരമിച്ചവര്‍ക്കും സര്‍വ്വീസിലുള്ളവര്‍ക്കും നിശ്ചിത യോഗ്യതയുള്ള കോഴിക്കോട് ജില്ലക്കാര്‍ക്കും പ്രായപരിധിയില്ലാതെ  അപേക്ഷിക്കാമെന്ന് കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.   പത്താം തരം തുല്യതാ കോഴ്സിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും ബി.എഡ് യോഗ്യതയും വേണം.  മണിക്കൂറിന് 175 രൂപയാണ് പ്രതിഫലം.  വിശദമായ അപേക്ഷയും ബയോ ഡാറ്റയും  പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന രേഖകളും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം സപ്തംബര്‍ 30 ന് മുമ്പ് ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ സാക്ഷരതാ മിഷന്‍, സിവില്‍ സ്റ്റേഷന്‍ കോഴിക്കോട്- 20 എന്ന വിലാസത്തില്‍ ലഭിക്കണം. വിശദ വിവരങ്ങള്‍ക്ക് 9961477376.

date