Skip to main content

ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലെ സേവനങ്ങൾ  വിരൽത്തുമ്പിൽ

 

ഭരണിക്കാവ്: ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലെ നൂറുകണക്കിന് സേവനങ്ങൾ ജനങ്ങളുടെ വിരൽത്തുമ്പിൽ എത്തുകയാണ്" സ്മാർട്ട് ഗ്രാമം -ഭരണിക്കാവ് " ആപ്ലിക്കേഷനിലൂടെ. ഗ്രാമപഞ്ചായത്തിനെ സംബന്ധിക്കുന്ന വിവരങ്ങളും വാർത്തകളും അറിയിപ്പുകളും ഓൺലൈൻ സേവനങ്ങളും അപേക്ഷാഫോറങ്ങൾ ഉൾപ്പെടെയുള്ള സേവനങ്ങളും  ഞൊടിയിടയിൽ ഓൺലൈനിലൂടെ അറിയുവാൻ സാധിക്കും. മൊബൈൽ ആപ്പിനെ പ്രകാശനം യു പ്രതിഭ എംഎൽഎ നിർവഹിച്ചു.

 ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും" bharanikkav gramapanchayath" എന്ന മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ജനങ്ങൾക്ക് പഞ്ചായത്തിലെ സേവനങ്ങൾ ലഭ്യമാക്കാം.
 എം.എൽ.എ, എംപി, ഓഫീസുകൾ  ഗ്രാമപഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവയിൽ   നിന്നുള്ള  വിവരങ്ങളെല്ലാം  ജനങ്ങൾക്ക് ഈ ആപ്ലിക്കേഷൻ വഴി ലഭ്യമാകും.

 ആപ്ലിക്കേഷൻ വഴി ലഭ്യമാകുന്ന സേവനങ്ങൾ

1.ഗ്രാമ പഞ്ചായത്തിൽ നിന്നും ദിനം പ്രതി നൽകുന്ന അറിയിപ്പുകൾ നോട്ടിഫിക്കേഷനുകൾ 
2.  പഞ്ചായത്ത് പുറത്തിറക്കുന്ന നോട്ടീസുകൾ 
3. പഞ്ചായത്തിൽ നിന്നു  ലഭ്യമാകുന്ന സേവനങ്ങളേയും സർട്ടിഫിക്കറ്റുകളേയും സംബന്ധിച്ച പൂർണ്ണ വിവരങ്ങൾ. (ഓരോ സേവനവും സർട്ടിഫിക്കറ്റുകളും ലഭ്യമാകുന്നതിന് സമർപ്പിക്കേണ്ട രേഖകൾ ചെയ്യേണ്ട കാര്യങ്ങൾ ) 
4.. പഞ്ചായത്തുമായി ബന്ധപ്പെട്ട പത്രവാർത്തകൾ, പത്ര കട്ടിങ്ങുകൾ ..
5. പഞ്ചായത്തിൽ സമർപ്പിക്കേണ്ട മുഴുവൻ അപേക്ഷ ഫോറങ്ങളും ഡൗൺലോഡ് ചെയ്ത് പ്രിൻറ് എടുക്കാനുള്ള സംവിധാനം.
6. പഞ്ചായത്തിൽ ലഭ്യമായിട്ടുള്ള ഓൺലൈൻ സേവനങ്ങൾ, ജനന മരണ വിവാഹ സർട്ടിഫിക്കറ്റ്, പെർമിറ്റുകൾ, ഓൺലൈൻ പേയ്മെൻറ് , യോഗ നടപടികൾ തുടങ്ങിയവ
7. ഭരണ സമിതിയുമായി ബന്ധപ്പെട്ട പൂർണ്ണവിവരങ്ങൾ ( ആപ്പിലൂടെ തന്നെ നേരിട്ട് വിളിക്കുന്നതിനും മറ്റു നൂതന മാർഗ്ഗങ്ങൾ ഉപയോഗിച്ച് ബന്ധപ്പെടുന്നതിനുമുള്ള സംവിധാനം)
8. ഭരണ സമിതി തീരുമാനങ്ങൾ
9. ഗ്രാമസഭ ( അജണ്ട , തിയ്യതി, അലർട്ട് സംവിധാനം) 
10. പഞ്ചായത്തിൽ നടന്ന് കൊണ്ടിരിക്കുന്ന  വികസന പദ്ധതികൾ യഥാസമയം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനം.
11. ബഡ്ജറ്റ്, ഗുണഭോക്തൃ ലിസ്റ്റ് എന്നിവ ഡൗൺലോഡ് ചെയ്യുന്നതിനുള്ള സംവിധാനം. 
12. പഞ്ചായത്തുമായും സാധാരണ ജനങ്ങളുമായും ബന്ധപ്പെട്ട് കിടക്കുന്ന മുഴുവൻ ഫോൺ നമ്പറുകളും . ആപ്പിൽ നിന്നും വിളിക്കുന്നതിനുള്ള സംവിധാനം. 
13. ലേബർ ബാങ്ക്
14. അനുബന്ധ സ്ഥാപനങ്ങളായ കൃഷിഭവൻ, ഹെൽത്ത് സെൻറർ , വെറ്ററിനറി, സ്കൂളുകൾ മറ്റു സ്ഥാപനങ്ങളെ സംബന്ധിക്കുന്ന പൂർണ്ണ വിവരങ്ങളും അവിടെ നിന്നുള്ള അറിയിപ്പുകളും...
15. പൊതുജനങ്ങൾക്ക് ആപ്ലിക്കേഷൻ വഴി പരാതികളും നിർദ്ദേശങ്ങളും മരണം, തുടങ്ങിയ വാർത്തകളും അറിയിക്കുന്നതിനുള്ള സംവിധാനം.
16. ചരിത്രം പൊതു വിവരം.
17. സ്റ്റാഫ് വിവരങ്ങൾ.
18. തൊഴിലുറപ്പു പദ്ധതി
19. കുടുംബശ്രീ , വികസന സമിതികൾ പോലുള്ള സംഘടനകളെ പറ്റി പൂർണ്ണ വിവരങ്ങൾ. 
20. ലൈവ് CCTV സ്ട്രീമിങ്.
21. വീഡിയോ, ഫോട്ടോ വാർത്താ സംവിധാനം.
22. പരസ്യവരുമാനം കണ്ടെത്താനുള്ള ആഡ് സ്ക്രോളർ / ക്ലാസിഫൈഡ്സ് സംവിധാനം.
23. പഞ്ചായത്ത് അസറ്റ് '
24. ക്യുക്ക് അലേർട്ട്  സംവിധാനം. 
25. കേരളത്തിലെ മറ്റേത് തദ്ദേശസ്വയം ഭരണ സ്ഥാപനത്തിലേയും വിവരങ്ങൾ ലഭിക്കുന്നതിനുമുള്ള സംവിധാനം.
26. എം. എൽ. എ ഓഫീസ് ,  എം. പി ഓഫീസ്   , ബ്ലോക്ക് - ജില്ല പഞ്ചായത്ത്, കളക്ട്രേറ്റ് എന്നിവയുമായി ബന്ധപ്പെടുത്തി മേൽപ്പറഞ്ഞ വിഭാഗങ്ങളിൽ നിന്നുള്ള പൂർണ്ണ വിവരങ്ങൾ, അറിയിപ്പുകൾ എന്നിവ  ലഭ്യമാകുന്നതിനുള്ള സംവിധാനം ..
27. പബ്ലിക്ക് ടെക്സ്റ്റ് മെസേജിങ് സിസ്റ്റം 
28. ഓൺലൈൻ സർവ്വേ 
  29.പഞ്ചായത്തിന്റെ ഓൺലൈൻ വാർഷിക പ്രോഗ്രസ് റിപ്പോർട്ട്.. 
30. സോഷ്യൽ മീഡിയ 

തുടങ്ങി സേവനങ്ങൾ ലഭ്യമാകും 
https://play.google.com/store/apps/details?id=com.toggletechnologies.android.bharanikkavu, എന്ന ലിങ്ക് വഴി മൊബൈൽ അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാവുന്നതാണ്.

ചടങ്ങിൽ ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രൊഫ.വി.വാസുദേവൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രജനി ജയദേവ് , കെ.സുമ, കുഞ്ഞുമോൾ റജി, സി.ദിവാകരൻ, നികേഷ് തമ്പി , ആർ.ഷൈലജ, എസ്.ജ്യോതികുമാർ , നിഷ.കെ.സാം തുടങ്ങിയവർ സന്നിഹിതരായി.

date