Skip to main content

ലോക ജലദിനാചരണ മത്സരങ്ങളുടെ സമ്മാനദാനം നടത്തി 

 

ലോക ജലദിനാചരണത്തിനു മുന്നോടിയായി ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. ജലസുരക്ഷയുമായി ബന്ധപ്പെട്ടാണ് ക്വിസ്, ഉപന്യാസം, ചിത്രരചന എന്നീ മത്സരങ്ങള്‍ സംഘടിപ്പിച്ചത്. കോട്ടയം എം.ടി സെമിനാരി സ്‌കൂളില്‍ നടന്ന സമ്മാനദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി മുഖ്യപ്രഭാഷണം നടത്തി. വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ഉപന്യാസ മത്സരത്തില്‍ സെന്റ് ജോസഫ് യു.പി. സ്‌കൂളിലെ അനഘ രാജീവ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹോസ്റ്റര്‍ ഡിസൈനിംഗില്‍ പെരുന്ന എന്‍.എസ്.എസ് ഹൈസ്‌കൂളിലെ ഹരിഗോവിന്ദ് ഒന്നാമതെത്തി. ക്വിസ് മത്സരത്തില്‍ ബ്രഹ്മമംഗലം വി.എച്ച്.എസിലെ മഞ്ജിത്ത്  വിജയനും നന്ദന എം.എസും ഒന്നാം സ്ഥാനം നേടി. 

  സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ രഞ്ജി പി കുര്യന്‍ അദ്ധ്യക്ഷത വഹിച്ചു. സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പി.വി ശോശാമ്മ ജല പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  ഹരിതകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. രമേഷ്, അസി. എക്സി. എഞ്ചിനീയര്‍ ആര്‍ സുശീല എന്നിവര്‍ സംസാരിച്ചു. ജലസുരക്ഷയും വിദ്യാര്‍ത്ഥികളും എന്ന വിഷയത്തില്‍ ബാലരമ ചീഫ് ആര്‍ട്ടിസ്റ്റ് രാജീവ് പള്ളിക്കോണം, പാലാ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബാജി ചന്ദ്രന്‍ എന്നിവര്‍ വിഷയവിശകലനം നടത്തി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.ജെ ജോര്‍ജ് സ്വാഗതവും ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.കെ അന്‍സാര്‍ നന്ദിയും പറഞ്ഞു. 

                                                             (കെ.ഐ.ഒ.പി.ആര്‍-550/18)

date