Post Category
കണയന്നൂര്‍ താലൂക്കിലെ സന്നദ്ധ സേനാ പ്രവര്‍ത്തകര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍
കണയന്നൂര്‍ താലൂക്കിലെ
സന്നദ്ധ സേനാ പ്രവര്‍ത്തകര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍
കോവിഡ് വ്യാപന സമയത്ത് സര്‍ക്കാര്‍ വിഭാഗങ്ങള്‍ക്കൊപ്പം സ്തുത്യര്‍ഹ സേവനം കാഴ്ച വച്ച സന്നദ്ധ സേനാ പ്രവര്‍ത്തകര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.കണയന്നൂര്‍ താലൂക്ക് പരിധിയിലുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് താലൂക്ക് ഓഫീസില്‍ വച്ച് നടന്ന ചടങ്ങില്‍ തഹസീല്‍ദാര്‍ ബീന.പി.ആനന്ദ്, ഭൂരേഖാ തഹസീല്‍ദാര്‍ റാണി.പി.എല്‍ദോ എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ സെന്ററുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ , ഡാറ്റ എന്‍ട്രി, സര്‍വൈലന്‍സ് യൂണിറ്റ്, കണ്ടെയ്ന്മെന്റ് സോണുകളുടെ നിയന്ത്രണം, അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്കല് തുടങ്ങിയ പ്രവര്‍ത്തനങ്ങളിലാണ് സന്നദ്ധപ്രവര്‍ത്തകരുടെ സേവനം ലഭിച്ചത്.
date
- Log in to post comments