തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ശുചിത്വ പദവികൈവരിച്ചു
തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ശുചിത്വ പദവികൈവരിച്ചു
സമഗ്ര ശുചിത്വ പരിപാലന പ്രവര്‍ത്തനങ്ങളെ മുന്‍ നിര്ത്തിഹരിതകേരളംമിഷന്റെശുചിത്വ പദവി മാനദണ്ഡങ്ങള്‍ പൂര്ത്തീകരിച്ച്ജില്ലയില് 30തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ശുചിത്വ പദവികൈവരിച്ചു. വടക്കന്‍ പറവൂര്‍, ഏലുര്‍, കോതമംഗലം നഗരസഭകളും 27 ഗ്രാമ പഞ്ചായത്തുകളുംമാണ്സംസ്ഥാന സര്‍ക്ക#ാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പ്രകാരംശുചിത്വ പദവി നേടിയത്. ജില്ലാ കളക്ടര്‍ രൂപികരിച്ച സമിതിയുടെ പരിശോധനയിയിലൂടെയാണ്ശുചിത്വ പദവി നിര്‍ണ്ണയിക്കപ്പെട്ടത്.ഹരിതകേരളം മിഷന്,ശുചിത്വ മിഷന്, കുടുംബശ്രീ മിഷന്, പഞ്ചായത്ത്ഡെപ്യൂട്ടിഡയറക്ടര്, ആരോഗ്യവകുപ്പ്, ക്ലീന്‍ കേരളാ കമ്പനി എന്നിവരുടെ പ്രതിനിധികള്‍ അടങ്ങുന്ന സമിതി,ജില്ലയിലെബ്ലോക്കുകളില് നിന്നും 27ഗ്രാമപഞ്ചായത്തുകളിലും3 മുന്‍സിപ്പാലിറ്റികളിലും പരിശോധന നടത്തുകയുംസമിതി അദ്ധ്യക്ഷനായജില്ലാകളക്ടര്ക്ക്റിപ്പോര്ട്ട്സമര്പ്പിക്കുകയുംചെയ്തു.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ സമര്‍പ്പിച്ച രേഖകളുടെഅടിസ്ഥാനത്തിലും, സമിതിയുടെ നേരിട്ടുള്ളസ്ഥലസന്ദര്ശനത്തിലൂടെയും, ഹരിത കര്മ്മസേനയുമായുള്ള ആശയ വിനിമയത്തിലൂടെയുംമാര്ക്കുകള് നിശ്ചയിച്ചു നല്കി. 100 ല്‍ 60 മാര്‍ക്ക് നേടിയതദ്ദേശസ്വയംഭരണസ്ഥാപനങ്ങളെശുചിത്വ പദവിയിലേക്ക് നിര്‍ദ്ദേശിക്കുകയുംചെയ്തു.ഖരമാലിന്യ സംസ്കരണം മാത്രംഅടിസ്ഥാനമാക്കിയുള്ള ഹരിതകര്‍മ്മസേനാ പ്രവര്‍ത്തനം, എംസിഎഫ്, ആര് ആര്‍എഫ് ക്ലീന്‍ കേരളാ കമ്പനി ലിങ്കേജ്, നിയമ നടപടികള്‍ തുടങ്ങിയ20 ഘടകങ്ങള്‍ വിലയിരുത്തിയാണ്സ്കോര്ഷീറ്റ് കണക്കാക്കിയിട്ടുള്ളത.് സമ്പൂര്‍ണ്ണ ശുചിത്വത്തിലേക്കുള്ളആദ്യപടിയാണ് ഈ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ പിന്നിട്ടത്.
92 ശതമാനം മാര്‍ക്ക് നേടിചോറ്റാനിക്കര പഞ്ചായത്തും വടക്കന്‍ പറവൂര്‍ നഗരസഭയുംഒന്നാംസ്ഥാനം നേടി ആമ്പല്ലൂര്‍, വാരപ്പെട്ടി, കുന്നുകര, പൂതൃക്ക, പള്ളിപ്പുറംഎന്നീ പഞ്ചായത്തുകള്‍ 80 ശതമാനത്തിനു മുകളില്‍മാര്‍ക്ക് നേടി. 70-80 ശതമാനത്തിനിടയില്സേകോര് നേടിക്കൊണ്ട്ഒന്പത് പഞ്ചായത്തുകളും 60 ശതമാനത്തിനുമുകളില്സ്കോര് നേടിക്കൊണ്ട് 12 ഗ്രാമ പഞ്ചായത്തുകളും 2 നഗരസഭകളുംശുചിത്വ പദവികൈവരിച്ചു.
- Log in to post comments